ജർമ്മനി ഇതെന്തുഭാവിച്ച്? മാസ്ക് പോലും വേണ്ടെന്നുവച്ച് സംസ്ഥാനങ്ങൾ

single-img
26 May 2020

കൊറോണ വെെറസ് ബാധയ്ക്ക് അൽപ്പം കുറവുണ്ടായതോടെ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി ജർമ്മനി. ജർമ്മനിയിലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. മാ​സ്ക് ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും വ​രെ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

ചില സംസ്ഥാനങ്ങളുടെ ഈ തീരുമാനം രാ​ജ്യ​ത്തെ ഭ​ര​ണ​കൂ​ട​ത്തെ​യും ജ​ന​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ജ​ർ​മ​നി കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ്യാ​പ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. നടപടികളുടെ ഭാഗമായി രോഗ വ്യാപന തോത് വളരെയധികം കുറയുകയും ചെയ്തു. 

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ​യും മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്താ​നും തീ​രു​മാ​നി​ച്ച​ത്. അ​താ​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ തീ​രു​മാ​നി​ക്കാ​മെ​ന്ന് ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ വ്യ​ക്ത​മാ​ക്കി​യതിനു പിന്നാലെയാണ് വൻ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ രംഗത്തെത്തിയത്. 

നി​ല​വി​ൽ രാ​ജ്യ​ത്ത്  1,80,789 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ള്ള​ത്. 8,428 പേ​ർ കോവിഡ് ബാമൂലം മരിച്ചിരുന്നു.