കോവിഡിനു പിന്നാലെ അമേരിക്കൻ ജനതയെ വേട്ടയാടി എലികൾ: നിരത്തുകളിൽ എലിശല്യം രൂക്ഷം

single-img
26 May 2020

അമേരിക്കയിൽ കൊറോണ ഭീകര താണ്ഡവമാടുകയാണ്. വെെറസ് വ്യാപനം അ​മേ​രി​ക്ക​ൻ ജ​ന​ത​യെ മാ​ത്ര​മ​ല്ല ജീ​വ​ജാ​ല​ങ്ങ​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

നി​ര​ത്തു​ക​ൾ ആ​ളൊ​ഴി​ഞ്ഞ് കി​ട​ക്കു​ക​യും ഭ​ക്ഷ​ണ​ശാ​ല​ക​ളും മ​റ്റ് ക​ട​ക​ളു​മെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ എ​ലി​ക​ൾ പ​ട്ടി​ണി​യി​ലാ​യതായും മാധ്യമങ്ങൾ പറയുന്നു. ആ​ഹാ​രം എ​ങ്ങു നി​ന്നും കി​ട്ടാ​താ​യ​തോ​ടെ എ​ലി​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ര​ത്തു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ത്തു​ട​ങ്ങിയതായാണ് റിപ്പോർട്ടുകൾ. 

റോ​ഡി​ലൂ​ടെ​യെ​ത്തു​ന്ന ആ​ളു​ക​ളു​ടെ പി​ന്നാ​ലെ പോ​ലും എ​ലി​ക​ൾ പാ​യാ​ൻ തു​ട​ങ്ങി. റോ​ഡി​ലൂ​ടെ എ​ലി​ക​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പാ​യു​ന്ന​തും വ​ഴി​യി​ൽ കി​ട​ക്കു​ന്ന ചെ​റി​യ കൂ​ടു​ക​ൾ പോ​ലും പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്ന​തു​മെ​ല്ലാം ഇ​വി​ടു​ത്തെ പ​തി​വു കാ​ഴ്ച​ക​ളാ​ണെന്നു പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.