നിങ്ങളെ എങ്ങനെ റൂമിലടച്ച് ബെല്‍റ്റ് കൊണ്ടടിക്കണമെന്ന് എനിക്കറിയാം; ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി കേന്ദ്രമന്ത്രി

single-img
25 May 2020

ഛത്തീസ്ഗഢിലെ ബല്‍റാം പൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി രേണുക സിംഗ്. ‘ഇവിടെ ആരെയും ഗുണ്ടായിസം അനുവദിക്കില്ല. ഞങ്ങളുടെ സര്‍ക്കാറല്ല അധികാരത്തിലെന്ന് ആരും വിചാരിക്കരുത്. ഇവിടെ 15 വര്‍ഷം ഞങ്ങള്‍ സംസ്ഥാനം ഭരിച്ചു.

ഇപ്പോൾ കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രം ആവശ്യത്തിന് പണം അനുവദിച്ചു. ജനങ്ങൾക്ക് ആവശ്യമുള്ള ഫണ്ട് നല്‍കും. ബിജെപിയുടെ പ്രവര്‍ത്തകര്‍ക്ക് ശക്തിയില്ലെന്ന് ആരും കരുതരുത്. നിങ്ങളെ എങ്ങനെ റൂമിലടച്ച് ബെല്‍റ്റ് കൊണ്ടടിക്കണമെന്ന് എനിക്കറിയാം.’- കേന്ദ്ര ആദിവാസി ക്ഷേമമന്ത്രിയായ രേണുകാ സിംഗ് ഉദ്യോഗസ്ഥരോട് പറഞ്ഞു

പിന്നീട് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. പ്രദേശവാസിയായ ദിലീപ് ഗുപ്ത എന്നയാളാണ് ക്വാറന്റൈന്‍ കേന്ദ്രത്തിലെ ദുരവസ്ഥ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്നും വീഡിയോ പ്രചരിപ്പിച്ചതിന് തഹസില്‍ദാറും എക്‌സിക്യൂട്ടീവ് ഓഫിസറും തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.