കൊറോണയെക്കാൾ ദുരന്തമായ കുറേയെണ്ണം: കുഞ്ചാക്കോ ബോബന്‍

single-img
25 May 2020

ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. കൊറോണയെക്കാള്‍ ദുരന്തമായ കുറേയെണ്ണം എന്നാണ് അക്രമത്തിനെത്തിയവരെ നടൻ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സെറ്റ് പൊളിക്കുന്നതിന് മുമ്പുള്ളൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെയാണ് കുഞ്ചാക്കോ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ധാരാളം കമന്‍റുകളാണ് കുഞ്ചാക്കോ ബോബന്‍റെ പ്രതികരണത്തിന് കീഴെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. നിലവിൽ അക്രമത്തിന്റെ മുഖ്യ സൂത്രധാരൻ പോലീസ് പിടിയിലായിട്ടുണ്ട്.

🦠കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം ☠️!!!!

Posted by Kunchacko Boban on Monday, May 25, 2020