കിടപ്പുമുറിയിൽ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവം; ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

single-img
25 May 2020

കൊല്ലത്ത് യുവതി കിടപ്പു മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ തെളിവെടുപ്പു നടത്തി. കേസിൽ യുവതിയുടെ ഭർത്താവായ സൂരജിനെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അ​ഞ്ച​ല്‍ സ്വദേശിയായ ഉ​ത്രയാണ് കി​ട​പ്പു​മു​റി​യി​ല്‍ ക​രി​മൂ​ര്‍​ഖ​ന്‍ കടിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. സൂ​ര​ജി​നെ ഉ​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ക്കുകയായിരുന്നു.. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സൂ​ര​ജി​നെ​യു​മാ​യി തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്.

പാമ്പിനെ കൊ​ണ്ടു​വ​ന്ന പ്ലാ​സ്റ്റി​ക് പാ​ത്രം ക​ണ്ടെ​ടു​ത്തു. സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. അ​തേ​സ​മ​യം ഉ​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ലെ​ന്ന് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ സൂ​ര​ജി​നെ​യും സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ പാ​മ്പു ​പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷി​നെ​യും ഞാ​യ​റാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്ര​യെ പാ​മ്പിനെക്കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് സൂ​ര​ജ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ഞ്ച​ല്‍ ഏ​റം വെ​ള്ളി​ശേ​രി​യി​ല്‍ വി​ജ​യ​സേ​ന​ന്‍റെ​യും മ​ണി​മേ​ഖ​ല​യു​ടെ​യും മ​ക​ളാ​യ ഉ​ത്ര​യെ കി​ട​പ്പു മു​റി​യി​ല്‍ പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ 10,000 രൂ​പ​യ്ക്കാ​ണ് സൂ​ര​ജ് പാ​മ്പിനെ വാ​ങ്ങി​യ​ത്. ക​രി മൂ​ര്‍​ഖ​നെ​യാ​ണ് വാ​ങ്ങി​യ​ത്. അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.