ലോകത്ത് കൊവിഡ് ബാധിതർ 54 ലക്ഷം; മരണസംഖ്യ 346658 ആയി

single-img
25 May 2020

ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച് കൊവിഡ് മഹാമാരി പടരുകയാണ്.മാസങ്ങൾ പിന്നിടുമ്പോഴും രോഗവ്യാപനത്തിന് കാര്യമായ ശമനം ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതിനോടകം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നിരിക്കുകയാണ്. വൈറസ്ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 346658 ആയി.

24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ്. അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. 

 ബ്രസീലില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22716 ആയി. ഇതുവരെ 363618 പേര്‍ക്ക് രോഗംബാധ സ്ഥിരസ്ഥിരീകരിച്ചു. റഷ്യയില്‍ 344481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3541 പേരാണ് ഇതുവരെ മരിച്ചത്.