അഞ്ജനയുടെ മരണം കൊലപാതകം; മരിക്കുന്നതിന് മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

single-img
25 May 2020

അഞ്ജന ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കറിന്റെ ഗോവയിൽ സംഭവിച്ച മരണം കൊലപാതകണെന്ന് പ്രാഥമിക നിഗമനം. ഇവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് വിദഗ്ധരുടെ നിഗമനങ്ങളും മരണത്തില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാണിക്കുന്നു. മരണത്തിന് മുൻപായി ലഹരി ഉപയോഗം നടന്നിട്ടുണ്ടെന്നും അഞ്ജന ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ജനയുടെ മൃതദേഹത്തില്‍ കഴുത്തിലും ചുണ്ടിലും കൈകളിലും മുറിവുകള്‍ സംഭവിച്ചതായി കണ്ടെത്തി. ഇതുണ്ടായത് ബലപ്രയോഗത്തിലൂടെആകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവർ ലൈംഗികമോ പ്രകൃതി വിരുദ്ധമോ ആയ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായി ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം ജീവനോടെ അജ്ഞനയെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.

കൊലപാതകം നടന്നത് മൂടിവെക്കാനുള്ള ശ്രമമാണ് അഞ്ജനയെ ലഹരി മരുന്നുകള്‍ക്ക് അടിമയായി മുദ്രകുത്തുന്നതിന് പിന്നിലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. മാത്രമല്ല, ഇതിന്റെ പിന്നിൽ അഞ്ജനയുടെ തന്നെ സുഹൃത്തുകള്‍ തന്നെയാണെന്നും ബന്ധുക്കള്‍ പറയുന്നു.അഞ്ജന മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തായ നസീമയുടെ ഫോണില്‍ നിന്നും അമ്മയെ വിളിച്ചിരുന്നതായും നാട്ടില്‍ തിരികെ വന്ന് അമ്മയ്‌ക്കൊപ്പം ജീവിക്കുമെന്നും ചിന്നു പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.