സിനിമാ സെറ്റ് തകര്‍ത്തത് കൊലക്കേസ് പ്രതിയും സംഘവും; നേതൃത്വം നല്‍കിയ കാരി രതീഷ്‌ പിടിയില്‍

single-img
25 May 2020

എറണാകുളം കാലടി മണപ്പുറത്ത് ടോവിനോ നായകനായ സിനിമയുടെ സെറ്റ് അടിച്ചു തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവും എന്ന് വ്യക്തമായി. ഇതിന് നേതൃത്വം നൽകിയ കാരി രതീഷിനെ അങ്കമാലിയിൽ നിന്നും കാലടി പോലീസ് അറസ്റ്റ് ചെയ്തു.

ഇനിയും ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി പിടികൂടാനുണ്ട്. ഇവർ എല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരാണ്. ടോവിനോയുടെ ‘മിന്നൽ മുരളി’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നുഇവിടെ കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്.

സെറ്റ് തകർത്തശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് എഎസ്പി എം.ജെ. സോജന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.