കരുതലുള്ള കരുത്തനായ പ്രിയ സഖാവ്; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷെയ്ൻ നിഗം

single-img
24 May 2020

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നത്തെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടൻ ഷെയ്ന്‍ നിഗം. ഫേസ്ബുക്കിൽ “നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായ സഖാവാണ് മുഖ്യമന്ത്രി”യെന്ന് ഷെയ്ൻ എഴുതി.

അതേപോലെ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി രം​ഗത്തെത്തിയത്. മോഹൻലാൽ, കമൽ ഹാസൻ, സംവിധായകൻ വി എ ശ്രീകുമാര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി, തുടങ്ങി ധാരാളം പേര് അദ്ദേഹത്തിന് ആശംസകൾ നേരുകയുണ്ടായി.

ഏതൊരു ഘട്ടത്തിലും തന്റെ നാടിനെ ഒരു കുടുംബത്തെ പോലെ ചേർത്തു നിർത്തുന്ന കരുതലുള്ള കരുത്തനായ പ്രിയ സഖാവ്, ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ.❤️💞🌸

Posted by Shane Nigam on Saturday, May 23, 2020