സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ദുല്‍ഖറിന്റെ ‘കുറുപ്പ്’‌; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

single-img
24 May 2020

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന സിനിമയായ ‘ കുറുപ്പ് ‘ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

ദുല്‍ഖർ കൂടി ഉടമയായ വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.കേരത്തിന് പുറമെ, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറുമാസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ സിനിമയ്ക്കായി നടത്തിയത്. ഈ പെരുന്നാള്‍ റിലീസായി തയ്യാറെടുത്ത ചിത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീണ്ടുപോയിരിക്കുകയാണ്.

Here’s a little surprise for Eid ! Another poster from our most ambitious “Kurup” ! In an ideal world today the film…

Posted by Dulquer Salmaan on Saturday, May 23, 2020