മുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ്-19 സ്ഥിരീകരിച്ചു

single-img
24 May 2020

മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ്-19 സ്ഥിരീകരിച്ചു. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതിനെ തുടർന്നാണ് കൊവിഡ് ബാധിതനാണെന്ന് ഉമർ തന്നെയാണ് താന്‍ രോഗബാധിതനാണെന്ന് അറിയിച്ചത്. നിലവിൽ താരം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്.

അതേസമയം എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് ഇതുവരെയുംവ്യക്തമായിട്ടില്ല. ലെഫ്റ്റ് ഹാൻഡ് ബാറ്റ്‌സ്മാനും ഓപ്പണറുമായിരുന്ന തൗഫീഖ് ഉമര്‍ 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്.