മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 ാം പിറന്നാൾ; ആശംസകൾ നേർന്ന് കേരളം

single-img
24 May 2020

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാൾ. കേരലം കൊവിഡിനെതിരായ പോരാട്ടത്തിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. പൊതുവേ വ്യക്തിപരമായ ആഘോഷങ്ങളിൽ താൽപ്ര്യം കാണിക്കാത്തതിനാൽ തന്നെ ഇത്തവണയും പിറന്നാൾ ആഘോഷമില്ല.

ഔദ്യോഗിക രേഖകളിൽ മാർച്ച് 24 ആയിരുന്നു പിണറായിയുടെ ജന്മദിനം. എന്നാൽ തന്റെ യഥാർത്ഥ ജന്മദിനം മെയ് 24ന് ആണെന്ന് വെളിപ്പെടുത്തിയത് നാല് വർഷം മുൻപാണ്. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന്റെ തൊട്ടുതലേന്ന് എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു. 1945 മെയ് 24 നായിരുന്നു പിണറായിയുടെ ജനനം.

എങ്കിലും രാഷ്ട്രീയ സാംസ്കാരിക സിനിമാ മേഖലകളിൽ നിന്ന് നിരവധിപ്പേരാണ് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. 15 വർഷത്തോളം പാർട്ടി സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ച പിണറായി വിജയൻ ഇന്ന് ഇന്ത്യയിൽ ഇടതു പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഏക മുഖ്യമന്ത്രിയാണ്. കൊവിഡ് പോരട്ടാപ്രവർത്തനങ്ങൾക്ക് മാതൃകയായി ലോകത്തിനുമുന്നിൽ ഇടതുപക്ഷം ഉയർത്തിക്കാട്ടുന്ന വ്യക്തികൂടിയാണ് പിണറായി.