ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് പരാതി

single-img
24 May 2020

ആശുപത്രിയിൽ ചികിത്സയിലിരിക്കെ തീവ്ര പരിചരണ വിഭാഗത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി. ഛത്തീസ്ഗഡിലുള്ള ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ വെച്ച് മകൾ പീഡനത്തിനിരയായെന്ന അച്ഛന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ബിലാസ്പൂർ പോലീസ് അറിയിച്ചു.

എന്നാൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമേ മൊഴിയെടുക്കുവാനും വ്യക്തമായ അന്വേഷണം നടത്തുവാനും കഴിയുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.