മസ്തിഷ്ക അണുബാധ; കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പതിനേഴ് വയസുകാരൻ മരിച്ചു

single-img
24 May 2020

കണ്ണൂർ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നും കേരളത്തിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശിയായ റിബിൻ ബാബുവാണ് മരിച്ചത്. ഇയാൾക്ക് മസ്തിഷ്ക അണുബാധയാണ് മരണകാരണമായതെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

ശക്തമായ പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് നടത്തിയ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാൽ മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.