‘കൊറോണയോട് വെയിറ്റ് ചെയ്യാൻ പറയു’ മഹാമാരിയിൽ വലയുമ്പോഴും പതിറ്റാണ്ടുകള്‍ക്കു ശേഷം യു.എസ്. വീണ്ടും ആണവപരീക്ഷണത്തിനൊരുങ്ങുന്നു!

single-img
23 May 2020

വാഷിങ്ടണ്‍: റഷ്യക്കും ചൈനക്കുമുള്ള മുന്നറിയിപ്പായി 1992-ന് ശേഷം ആദ്യ ആണവ പരീക്ഷണം നടത്തുന്നത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരേയും രണ്ട് മുന്‍ ഉദ്യോഗസ്ഥരേയും ഉദ്ധരിച്ച് വാഷിങ്ണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റഷ്യയും ചൈനയും നേരിയ തോതിലുള്ള ആണവപരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന ഭരണകൂടത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ചേര്‍ന്ന യുഎസിലെ ഉന്നത ദേശീയ സുരക്ഷാ ഏന്‍സി പ്രതിനിധികളുടെ യോഗത്തിലാണ് വിഷയം ഉയര്‍ന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ്പറയുന്നു.

എന്നാല്‍ ആണവപരീക്ഷണം നടത്താമെന്ന് യോഗത്തില്‍ ധാരണയായില്ല. റഷ്യയും ചൈനയും ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് മറ്റു നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനമെടുക്കുകയായിരുന്നു. മെയ് 15-നാണ് ഇത്തരത്തില്‍ യോഗം ചേര്‍ന്നത്. അതേ സമയം ഇക്കാര്യത്തില്‍ യുഎസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.