നിറവേറ്റുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്വം; രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു: ഉമ്മന്‍ ചാണ്ടി

single-img
23 May 2020

എല്ലാത്തിനെയും തല്ലിപ്പൊളിക്കുന്നതും ഭരണത്തിലുള്ള മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കല്ലെറിയുന്നതുമാണ് പ്രതിപക്ഷ പ്രവര്‍ത്തനമെന്ന് യുഡിഎഫ് വിശ്വസിക്കുന്നില്ല എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ‘പ്രതിപക്ഷം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്യേണ്ടത്. അത് ചെയ്യുന്നുണ്ട് എന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ സിപിഎമ്മുമായി യുഡിഎഫിനെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ജനാധിപത്യ ശൈലി ഉള്‍ക്കൊണ്ടും യുഡിഎഫിനും കോണ്‍ഗ്രസിനും യോജിക്കുന്ന ശൈലി ഉള്‍ക്കൊണ്ടും നിലവില്‍ കേരളത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍കൊവിഡിന്റെ തുടക്കംമുതല്‍ മദ്യവിതരണവുമായി ബന്ധപെട്ടാണ് വിവാദം നടക്കുന്നത്. എന്നാല്‍ ഈ സമയം മദ്യത്തിനാണോ മുന്‍ഗണന നല്‍കേണ്ടത്. യാതൊരു തരത്തിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.