നേപ്പാളിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്നു: ബാധിച്ചവരിൽ ഭൂരിപക്ഷവും 40 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ർ

single-img
23 May 2020

ഇന്ത്യയുടെ അയൽരാജ്യമായ നേ​പ്പാ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു. പു​തി​യ​താ​യി 32 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 548 ആ​യ​താ​യി നേ​പ്പാ​ൾ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശ​ർ​ലാ​ഹി​യി​ൽ 13 പേ​ർ​ക്കും രു​പ​ൻ​ദേ​ഹി, ക​പി​ൽ​വ​സ്ഥു എ​ന്നീ ജി​ല്ല​ക​ളി​ൽ എ​ട്ടു പേ​ർ​ക്ക് വീ​ത​വും ബാ​ര, കാ​ഠ്മ​ണ്ഡു, ചി​ത്വാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രോ​രു​ത്ത​ർ​ക്ക് വീ​ത​വു​മാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നും മ​ന്ത്രാ​ല​യം വ​ക്താ​വ് സ​മീ​ർ കു​മാ​ർ അ​ധി​കാ​രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് ഇ​തു​വ​രെ മൂ​ന്നു പേ​രാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ 80 ശ​ത​മാ​ന​വും 40 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണെന്നുള്ളതാണ് ഇതിലെ ഗൗരവകരമായ വസ്തുത.