കേരളത്തില്‍ നൂറിലേറെ കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്‌തേക്കാം; ആശങ്ക പാടില്ല: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

single-img
23 May 2020

ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരും ദിവസങ്ങളില്‍‘രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. അത് മൂന്ന് ഡിജിറ്റ് വരെ വന്നേക്കാം. ഈ വര്‍ദ്ധനവില്‍ ആശങ്ക വേണ്ട. നൂറിലേറെ കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്‌തേക്കാം- എന്നും അദ്ദേഹം പറഞ്ഞു.

ആരില്‍ നിനിന്നാണ് രോഗം വരുന്നുവെന്ന നമുക്ക് വ്യക്തതയുണ്ട്. ഇപ്പോള്‍ ഉള്ളതില്‍ നിന്നും രോഗികളുടെ എണ്ണം ദിവസവും ആയിരത്തിലേക്ക് കടന്നാലാണ് ആശങ്ക വേണ്ടത്. വരും നാളുകളിലെ മഴക്കാലരോഗങ്ങള്‍ വരുന്ന സാഹചര്യം ഗൗരവമാണെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവേ പറഞ്ഞു. അതേസമയം കേരളത്തില്‍ കൃത്യമായി രോഗികളെ ട്രേസ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നും സാമൂഹ്യവ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു.