ഇന്ന് പാലക്കാട് ജില്ലയില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

single-img
23 May 2020
film industry drug use ak balan

കേരളത്തിൽ പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിവരം. ഇവരിൽ 2 പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മന്ത്രി എകെ ബാലന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. മറ്റ് മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.

നിലവിൽ ആരും ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നും ഇവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞവരാണെന്നും മന്ത്രി അറിയിച്ചു. ഇന്നലെ ജോര്‍ദാന്‍, ദുബായ്, റോം, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ജില്ലയിലെത്തിയത് 42 പാലക്കാട് സ്വദേശികളാണെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

ഇങ്ങിനെ എത്തിയവരിൽ 22 പേരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ജോര്‍ദാനില്‍ നിന്നും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 17 പാലക്കാട് സ്വദേശികളില്‍ 11 പേരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാക്കി.

ഈ 11 പേരും പാലക്കാട് ഐ ടി എല്‍ റസിഡന്‍സിയില്‍ ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ബാക്കിയുള്ള 6 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.അതേപോലെ, ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 14 പേരില്‍ 5 പേരെ പാലക്കാട് വിക്‌റ്റോറിയ കോളേജ് ഹോസ്റ്റലില്‍ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 9 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.