രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ നെഗറ്റിവ് വർച്ചയിലേക്ക് സർക്കാർ വലിച്ചിട്ടതോർത്ത് ആര്‍എസ്എസ് ലജ്ജിക്കണം: പി ചിദംബരം

single-img
23 May 2020

ലോകമാകെയുള്ള കൊവിഡ് വൈറസ് വ്യാപനത്തിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താന്‍ കേന്ദ്രത്തോട് യാതൊരു മയവുമില്ലാതെ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ഇപ്പോൾ നിലവിലുള്ള ലോക്ഡൗണിനെത്തുടര്‍ന്നുണ്ടായ നഷ്ടം നികത്താനുമുള്ള നടപടികള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഈ കാര്യങ്ങൾ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ഗവണര്‍ ശക്തികാന്ത ദാസിനോട് ചിദംബരം അവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് വലിച്ചിട്ടതെന്ന് ആലോചിച്ച് ആര്‍എസ്എസ് ലജ്ജിക്കണമെന്നും ചിദംബരം പറഞ്ഞു.സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം. ‘രാജ്യത്തെ ഡിമാന്‍ഡ് തകര്‍ന്നെന്നും 2020-21ല്‍ വളര്‍ച്ച നെഗറ്റീവിലേക്ക് നീങ്ങിയെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു.

ഇപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം കൂടുതല്‍ പണലഭ്യത ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിനോട് അവരുടെ കടമ നിര്‍വഹിക്കണമെന്നും ധനപരമായി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമായി ആവശ്യപ്പെടണം-ചിദംബരം ട്വീറ്റിൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നെഗറ്റീവിലേക്ക് കടന്നെന്ന് ശക്തികാന്ത ദാസ് അറിയിച്ചത്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ചുരുങ്ങുകയാണെന്ന കാര്യം ആദ്യമായാണ് കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലോ റിസർവ് ബാങ്കിലോ ഉള്ള ഒരാള്‍ സമ്മതിക്കുന്നത്.