ജനങ്ങൾ ഒരുമിച്ചു കൂടട്ടെ, ആരാധനാലയങ്ങള്‍ ഉടന്‍ തുറന്നില്ലെങ്കിൽ അധികാരം പ്രയോഗിക്കും: ട്രംപ്

single-img
23 May 2020

വാഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ ആരാധനാലയങ്ങള്‍ ആരാധനക്കായി ഉടന്‍ തുറന്നു കൊടുക്കണമെന്ന് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. പള്ളികള്‍, സിനഗോഗുകള്‍, മോസ്‌ക്കുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ആഴ്ച ആവസാനത്തോടെ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, അധികാരം പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ട്രംപ് പറഞ്ഞു.

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപെട്ട പതിനായിരങ്ങളുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ദേശീയ പതാക മൂന്നു ദിവസം താഴ്ത്തികെട്ടുന്നതിനും പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.