അമേരിക്കയെന്ന വമ്പന് അടിതെറ്റുന്നു: തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് വ്യാ​പ​ക​മാ​യി വി​പ​ണി തു​റ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ട്രംപ്

single-img
23 May 2020

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡി​നു പി​ന്നാ​ലെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഗുരുതരമായ ഈ സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പ​ക​മാ​യി വി​പ​ണി തു​റ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രംഗത്തെത്തി. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​ർ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ട്രം​പ് ചൂണ്ടിക്കാട്ടി. 

മി​ഷി​ഗ​ണി​ൽ ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ നേ​താ​ക്ക​ളു​ടെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ടം ഏ​റി​യ​തോ​ടെ രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് അതിരൂക്ഷമാണ്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​ർ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ശ​രി​യാ​യ കാ​ര്യ​ങ്ങ​ളാ​ണ് നാം ​ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ നാം ​മു​ന്നോ​ട്ട് പോ​കേ​ണ്ടി​യി​രി​ക്കു​ന്നു. നി​ങ്ങ​ള​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ ത​ന്നെ​യാ​ണ് നി​ങ്ങ​ൾ ത​ക​ർ​ക്കു​ക -ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.