രാഷ്ട്രീയക്കാർ പലതും പറയും, വിശ്വസിക്കരുത്: കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ വെെകുമെന്ന് ഗവേഷകർ

single-img
23 May 2020

കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​ൻ എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​രു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക​ൻ അ​ർ​ബു​ദ, എ​ച്ച്ഐ​വി വേ​ഷ​ക​നാ​യ ഡോ. ​വി​ല്യം ഹാ​സെ​ൽ​റ്റെ​യ്ൻ. കോ​വി​ഡി​നെ​തി​രെ വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ചേ​ക്കു​മെ​ന്ന മു​ൻ​ധാ​ര​ണ​യി​ൽ രാ​ജ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​ക​രു​ത്. അ​തി​ന്‍റെ പേ​രി​ൽ ലോ​ക് ഡൗ​ണ്‍ ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്ത​മാ​റ്റു​ന്പോ​ൾ സ​ർ​ക്കാ​റു​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

റോ​യി​ട്ടേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് ഹാ​സെ​ൽ​റ്റെ​യ്ൻ കാര്യങ്ങൾ വ്യക്തമാക്കിയത്. കോവിഡിന് വാക്സിൻ കണ്ടിപിടിക്കുന്ന ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന വാർത്തഷകൾ ലോകത്തിൻ്റെ പല സ്ഥലങ്ങളിൽ നിന്നും ഉയരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എ​ച്ച്ഐ​വി വി​ദ​ഗ്ധ​ർ രം​ഗ​ത്തെത്തിയത്.  കോ​വി​ഡി​ന് പ്ര​തി​രോ​ധ മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ വൈ​കു​മെ​ന്നുതന്നെയാണ് ഇവർ പറയുന്നത്..

വെ​റ​സ് പ​രി​ശോ​ധ​ന​യും സെ​ൽ​ഫ് ഐ​സൊ​ലേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മേ സ​ർ​ക്കാ​ർ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​വൂ എ​ന്നും ഹാ​സെ​ൽ​റ്റെ​യ്ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.മു​ൻ​ക​രു​ത​ലു​ക​ളും ആ​ള​ക​ലം ഉ​ൾ​പ്പെ​ടെ സാ​മു​ഹ്യ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ച്ചാ​ൽ കോ​വ​ഡി​നെ വ​രു​തി​യി​ലാ​ക്കാ​മെ​ന്നും അദ്ദേഹം വ്യക്തമാക്കി.