ആശ്വാസവാർത്ത: മനുഷ്യരിലെ വാക്സിൻ പരീക്ഷണം വിജയപ്രതീക്ഷ നൽകുന്നത്; രോഗപ്രതിരോധ ശേഷി നേടിയത് അതിവേഗം

single-img
23 May 2020

ഡൽഹി ∙ മനുഷ്യരിൽ നടത്തിയ പ്രഥമ പരീക്ഷണത്തിൽ കോവിഡ് വാക്സിൻ സുരക്ഷിതമെന്നു റിപ്പോർട്ട്. ആഡ്5–എൻകോവ് വാക്സിൻ പരീക്ഷണത്തിനു വിധേയരായവർ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റി’ലെ ലേഖനത്തിലുണ്ട്.

ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ 18– 60 പ്രായമുള്ള 108 പേർക്കാണു വാക്സിൻ നൽകിയത്. ഇവരിൽ സാർസ് കോവ്–2 വൈറസിനെതിരായ ആന്റിബോഡി സൃഷ്ടിക്കപ്പെട്ടു.

വാക്സിൻ പാർശ്വഫലങ്ങൾ സൃഷ്ടിക്കുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനത്തിലുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും 6 മാസത്തിനുള്ളിൽ അന്തിമഫലം ലഭിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.