‘ ഞങ്ങൾ നിസ്സഹായരാണ്​, കൊല്ലപ്പെടുന്നതിനെപോലും ഞങ്ങൾ ഭയക്കുന്നില്ല, കൊറോണയേക്കാൾ ഭയം പട്ടിണിയെ’’; രാഹുൽ ഗാന്ധിയോട്​ തൊഴിലാളികൾ സംസാരിക്കുന്ന വിഡ​ിയോ പുറത്തുവിട്ടു

single-img
23 May 2020

ഡൽഹി: കാൽനടയായി നാട്ടിലേക്ക്​ പോകുന്ന അന്തർ സംസ്​ഥാന തൊഴിലാളികളോട്​ രാഹുൽ ഗാന്ധി സംസാരിക്കുന്നതി​​​െൻറ വിഡിയോയുടെ പൂർണരൂപം കോൺഗ്രസ്​ പുറത്തുവിട്ടു. ഹരിയാനയിൽനിന്ന്​ ഉത്തർപ്രദേശിലേക്ക്​ കാൽനടയായി പോകാൻ ​ശ്രമിച്ച സംഘത്തോടായിരുന്നു മേയ്​ 16ന്​ ന്യൂഡൽഹിയിൽവെച്ച്​ രാഹുൽ സംസാരിച്ചത്​. 600 കിലോമീറ്റർ നടന്നുപോകാനുള്ള ​ശ്രമത്തിനിടെ സുഖ്​ദേവ്​ വിഹാർ ​ൈഫ്ലഓവറിന്​ താഴെ വിശ്രമിക്കു​േമ്പാഴാണ്​ ഇവരെ കാണുന്നത്​.

16 മിനുറ്റ്​ നീളുന്ന വിഡ​ിയോയിൽ തൊഴിലാളികൾ അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും വിവരിക്കുന്നുണ്ട്​. ‘‘120 കിലോമീറ്റർ പിന്നിട്ടു. ഞങ്ങൾ നിസ്സഹായരാണ്​. നടക്കുകയല്ലാതെ എന്ത്​ ചെയ്യാൻ പറ്റും. കൊറോണയേക്കാൾ ഞങ്ങൾ​ ഭയക്കുന്നത്​ വിശപ്പിനെയാണ്​. പാതയോരത്തുവെച്ച്​ കൊല്ലപ്പെടുന്നതിനെപോലും ഞങ്ങൾ ഭയക്കുന്നില്ല’’ ഝാൻസി സ്വദേശിയായ മഹേഷ്​ കുമാർ പറയുന്നു.

‘‘ഒരു ദിവസത്തെ കർഫ്യു മാത്രമേ ഉണ്ടാകൂ എന്നാണ്​ ആദ്യം കരുതിയത്​. ലോക്​ഡൗൺ നടപ്പാക്കുന്നതിന്​ മുമ്പ്​ നാല്​ ദിവസമെങ്കിലും സമയം അനുവദിച്ചിരുന്നെങ്കിൽ നാട്ടിലെത്താമായിരുന്നു. ​രണ്ട്​ മാസമായിട്ട്​ ജോലിയില്ല. എല്ലാം വി​ട്ടെറിഞ്ഞിട്ടാണ്​ ഹരിയാനയിൽനിന്ന്​ മടങ്ങുന്നത്​. പലയിടത്തും പൊലീസ്​ മർദിച്ചു, സർക്കാറി​​​െൻറ ഭാഗത്തുനിന്ന്​ യാതൊരു സഹായവും ലഭിച്ചില്ല’ -കൂട്ടത്തിലുള്ള സ്​ത്രീ വിലപിക്കുന്നു.

രാഹുൽ സന്ദർശിച്ചശേഷം കോ​ൺഗ്രസ്​ പ്രവർത്തകർ ഇവർക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ വാഹനം ഏർപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയ ഇവർ 21 ദിവസം ക്വാറ​ൻറീനിൽ കഴിയുകയാണ്​. വീട്ടിൽനിന്നുള്ള ഇവരുടെ അനുഭവവും വിഡിയോയിലുണ്ട്​.

‘‘സഹോദരി സഹോദരൻമാരെ, നിങ്ങളാണ്​ ഈ രാജ്യത്തി​​​െൻറ കരുത്ത്​. ഈ രാജ്യത്തി​​​െൻറ ഭാരം നിങ്ങൾ ചുമലിൽ വഹിക്കുകയാണ്. നിങ്ങൾക്ക്​ നീതി ലഭിക്കണമെന്നാണ്​ ഈ രാജ്യത്തി​​​െൻറ ആവശ്യം. ഈ രാജ്യത്തി​​​െൻറ ശക്​തി വർധിപ്പിക്കുക എന്നത്​​ ഞങ്ങളുടെ ചുമതലായണ്​’’- വിഡിയോയുടെ അവസാനം രാഹുൽ പറയുന്നു.​