വുഹാനിൽ വന്യ മൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന

single-img
22 May 2020

ബെ​യ്​​ജി​ങ്​: വുഹാൻ നഗരത്തിൽ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന. നി​രോ​ധ​ന ഉ​ത്ത​ര​വ്​ വു​ഹാ​ന്‍ മു​നി​സി​പ്പ​ല്‍ അ​തോ​റി​റ്റി​ സ​ര്‍​ക്കാ​ര്‍ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തുകയായിരുന്നു. നിലവിൽ കൊവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രമായാണ് വുഹാൻ അറിയപ്പെടുന്നത്.

ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം വു​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​ക്ഷി​ക്കു​ന്ന​തും വേ​ട്ട​യാ​ടു​ന്ന​തും പ്ര​ജ​ന​നം ന​ട​ത്തു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​ണ്​. ക​ര​യി​ലും വെ​ള്ള​ത്തി​ലും ജീ​വി​ക്കു​ന്ന എ​ല്ലാ വ​ന്യ​ജീ​വി​ക​ളു​ടെ​യും കാ​ര്യ​ത്തി​ല്‍ നി​യ​മം ബാ​ധ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്.

ചൈനയിൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും വു​ഹാ​നി​ല്‍ വീ​ണ്ടും കോ​വി​ഡ്​ ക്ല​സ്​​റ്റ​ര്‍ രൂ​പ​പ്പെ​ട്ട​ സാഹചര്യത്തി​ലാ​ണ്​ ന​ട​പ​ടി​. ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ളാ​ണ്​ വു​ഹാ​നി​ലു​ള്ള​ത്. പു​തി​യ കോ​വി​ഡ്​ ക്ല​സ്​​റ്റ​ര്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ആളുകളേയും പരി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​വ​രു​ക​യാ​ണ്.