കൊവിഡ് അകന്നാൽ ആഗസ്റ്റിൽ ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വൻ‌റി 20 പരമ്പര

single-img
22 May 2020

ന്യൂ​ഡ​ല്‍​ഹി: ആഗസ്റ്റ് അവസാനം ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വ​ന്‍​റി 20 ക്രി​ക്ക​റ്റ് പരമ്പര നടത്താൻ ആലോചന. എന്നാൽ കൊവിഡ് മഹാമരി അടങ്ങിയാൽ മാത്രമേ മത്സരം നടത്താനകൂ. ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ര്‍​ക്കാ​റു​ക​ള്‍ അ​നു​മ​തിയോടെ മാത്രമേ മൂന്നു ദിവസത്തെ പരമ്പര നടത്താനാകൂ.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മത്സരം നീ​ട്ടി​വെ​ക്കാ​നാ​ണ്​ സാ​ധ്യ​ത. മത്സരത്തിനായി തയ്യാറാക്കിയ ക​രാ​റി​നെ​ ഇ​ന്ത്യ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും കോ​വി​ഡ്​ കാ​ര​ണം ചി​ല​പ്പോ​ള്‍ അ​ല്‍​പം ​വൈകി​യേ​ക്കു​മെ​ന്നും ക്രി​ക്ക​റ്റ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ജാ​ക്വ​സ്​ ഫോ​ള്‍ പ​റ​ഞ്ഞു.

ബി.​സി.​സി.​ഐ​യു​മാ​യി ന​ല്ല രീ​തി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​​ണ്ട്.എന്നാൽ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മാ​​ത്ര​മേ മത്സരത്തെക്കു​റി​ച്ച്‌​ ചി​ന്തി​ക്കു​ക​യു​ള്ളൂ​വെ​ന്നും കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ല്‍ ന​ട​ന്നാ​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ മ​ത്സ​രം ന​ട​ക്കു​മെ​ന്നും ബി.​സി.​സി.​ഐ വൃത്തങ്ങൾ അറിയിച്ചു.