എ​സ്എ​സ്​എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ; മാർഗനിർദേശം പുറത്തിറക്കി

single-img
22 May 2020

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷകൾ നടത്താനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സർക്കാർ. തുടർ നടപടികളുടെ ഭാഗമായി പരീക്ഷാ ന​ട​ത്തി​പ്പി​ന്​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

പ​രീ​ക്ഷ​ക്ക്​ മുമ്പ്​ സ്​​കൂ​ളു​ക​ള്‍ അ​ണു​മു​ക്ത​മാ​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ഒ​രു ക്ലാ​സി​ലെ പരമാവധി കു​ട്ടി​ക​ളു​ടെ എ​ണ്ണം 20. കൂ​ടു​ത​ല്‍ വി​സ്​​തൃ​തി​യു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ക്ലാ​സ്​​മു​റി​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

കു​ട്ടി​ക​ളെ കൂ​ട്ടം​ചേ​രാ​ന്‍ അ​ന​വ​ദി​ക്ക​രു​ത്. മാ​സ്​​കുകൾ ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കു​ന്നെന്നും പ​രീ​ക്ഷ ചീ​ഫ്​ സൂ​പ്ര​ണ്ടു​മാ​ര്‍ ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തി​ന്​ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍, പൊ​തു​ഗ​താ​ഗ​തം, സ്​​കൂ​ള്‍ ബ​സ്, പി.​ടി.​എ ഒ​രു​ക്കു​ന്ന വാ​ഹ​നം, സ​മീ​പ സ്​​കൂ​ളു​ക​ളി​ലെ ബ​സ്​ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

അതേസമയം സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷകൾ ജൂ​ണ്‍ ആ​ദ്യ​വാ​രം നടത്തുവാനും മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ വൈ​സ്​ ചാ​ന്‍സ​ല​ര്‍മാ​രു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ല്‍ ധാ​ര​ണ​യാ​യി. അ​വ​സാ​ന​വ​ര്‍ഷ പ​രീ​ക്ഷ​ക​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍ക​ണ​മെ​ന്നും​ സ​ര്‍​വ​ക​ലാ​ശാ​ല സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ക​ണം തീ​യ​തി തീ​രു​മാ​നി​ക്കേ​ണ്ട​തെന്നും തീരുമാനത്തിൽ പറയുന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍ക​ണം. സ​ര്‍വ​ക​ലാ​ശാ​ല പ​രി​ധി​ക്ക്​ പു​റ​ത്തെ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് അ​ത​ത് ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​ണമെന്നും നിർ‌ദേശമുണ്ട്.