കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
22 May 2020

ഹെെദരാബാദിൽ കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യ അടക്കം അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് മെയ് 17 നാണ് ഹൈദരാബാദിലെ ശിവാജി നഗറില്‍ താമസിച്ചിരുന്ന കായംകുളം സ്വദേശിയായ 64 കാരന്‍ മരിച്ചത്. അന്നുതന്നെ ശിവാജി നഗറിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള 20 ഓളം ആളുകള്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 

ഇതിന് ശേഷം മെയ് 19 നാണ് മരിച്ചയാളുടെ ഭാര്യയ്ക്ക് കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുത്ത നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.