കോവിഡ് സുഖമാക്കിയതുമില്ല, മറ്റു രോഗങ്ങൾ തരികയും ചെയ്തു: ഇന്ത്യയിൽ നിന്നും കയറ്റിയയച്ച ഹൈഡ്രോക്സിക്ളോറോക്വിനെതിരെ അമേരിക്കൻ ആരോഗ്യ രംഗം

single-img
21 May 2020

ഇന്ത്യയിൽ നിന്നും കയറ്റിയയച്ച ഹൈഡ്രോക്സിക്ളോറോക്വിനെതിരെ വിമർശനവുമായി അമേരിക്കൻ ആരോഗ്യ രംഗം. ഇന്ത്യയിൽ മലേറിയയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ളോറോക്വിൻ കൊവിഡ് രോഗികളിൽ ഫലം ചെയ്തില്ലെന്നും, മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ ഈ മരുന്ന് മൂലം പലർക്കുമുണ്ടായെന്നുമാണ് അമേരിക്കയിൽ വാദമുയർന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ ഭാഗമായി സ്ഥിരമായി താൻ ഈ മരുന്ന് കഴിക്കാറുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതോടെയാണ് വീണ്ടുംമരുന്ന് വിവാദങ്ങളിലുൾപ്പെട്ടത്. 

ഗവേഷകരിലും രാഷ്ട്രീയനേതാക്കളിൽ ചേരിപ്പോരിനും ആരോഗ്യ രംഗത്ത് പ്രതിസന്ധിക്കും ഈ മരുന്ന് വഴിമരുന്നിട്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത ഹൈഡ്രോക്സിക്ളോറോക്വിൻ മരുന്ന് ഇൻഫെക്ഷൻ ഉണ്ടാകുന്നത് തടയുമോ അതോ രോഗികളെ ആശുപത്രി വാസത്തിനെത്താതെ സഹായിക്കുമോ എന്ന കാര്യത്തിൽ പഠനം നടക്കുകയാണെന്ന് സർക്കാരിന്റെ പകർച്ചാവ്യാധിപഠന വിഭാഗം തലവൻ ഡോ.ആന്റണി.എസ്. ഫൗസി അഭിപ്രായപ്പെട്ടു.എന്നാൽ ‘ആരെല്ലാം വഴക്കിട്ടാലും രാഷ്ട്രീയ പക്ഷഭേദമില്ലാത്തതാണ് വൈറസും മരുന്നും. അതിനെ കണ്ടെത്താനുള്ള ഗവേഷണം അനുവദിക്കും.’ എന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് അമേരിക്കയിലെ ഡെട്രോയെട്ടിലെ ഹെൻട്രി ഫോർഡ് ആശുപത്രിയിലെ ഹൃദയരോഗ വിദഗ്ധൻ ഡോ. വില്യം ഒ നെയിൽപറയുന്നു. 

കഴിഞ്ഞയാഴ്ച ഹൊഡ്രോക്സിക്ളോറോക്വിൽ മറ്റ് ആന്റിബയോട്ടിക്കുകൾക്കൊപ്പം നൽകിയ 2000 പേരിൽ നടത്തിയ പഠനത്തിൽ രോഗം ബാധിച്ച് മരിക്കുന്നത് ഇല്ലാതാക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് തടയാനും സഹായിക്കുന്നു എന്ന് ദേശീയ അലർജി ഇൻഫെക്ഷൻ രോഗങ്ങളുടെ പഠനകേന്ദ്രത്തിൽ നടന്ന പഠനം തെളിഞ്ഞതായി മേധാവി ഡോ.ഫൗസി അറിയിച്ചു.എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളും വിവാദങ്ങളും കാരണം മരുന്ന് മറ്റ് മരുന്നുമായി ചേർത്ത് രോഗികളിൽ പ്രയോഗിക്കാൻ വിദഗ്ധർക്ക് കഴിയാതെ പോകുന്നു. മരുന്നിനെ കുറിച്ച് തെറ്റായ വാർത്തകൾ നൽകുന്നെന്ന് വൈറ്റ്ഹൗസ് വ്യവസായ ഉപദേഷ്ടാവ് പിറ്റർ നവാരോ മാദ്ധ്യമങ്ങളെ വിമർശിച്ചതും വാർത്തയായിരുന്നു. 

പ്രസിഡന്റ് തന്നെ ഹൈ‌ഡ്രോക്സിക്ളോറോക്വിലിനെ പിൻതുണക്കുന്നത് പൊതുജന ആരോഗ്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ക്ളിനിക്കൽ പഠനം നടത്താൻ തയ്യാറായ 550 ആരോഗ്യ പ്രവർത്തകരിൽ ഇതിന് ബുദ്ധിമുട്ടുണ്ടായി എന്ന് ഡ്യൂക്ക് സർവ്വകലാശാലയിലെ മെഡിക്കൽ പഠനഗവേഷണ കേന്ദ്രം തലവനായ ഡോ. അഡ്രിയാൻ ഹെർണാണ്ടസ് അഭിപ്രായപ്പെട്ടു.ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ തീർച്ചയായും ഫലം ചെയ്യും എന്ന് മരുന്ന് തെളിയിച്ചിട്ടില്ലെന്നും ചിലരിൽ ഹൃദയ സംബന്ധമായ രോഗമുണ്ടാക്കി എന്നും ഡോ.അഡ്രിയാൻ ഹെർണാണ്ടസും ഡോ.ഒ നെയിലും ഉൾപ്പടെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുതിർന്നവരിൽ 28% രോഗികൾ മരണപ്പെട്ടെന്നും കണ്ടെത്തലുണ്ട്.