കോവിഡ് കാലത്ത് പരോളിൽ വിട്ട 51 കാരന്‍ മറവുചെയ്ത 14കാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക വൈകൃതത്തിനു ശ്രമിച്ചു

single-img
21 May 2020

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗിക വൈകൃതം കാണിക്കാന്‍ ശ്രമിച്ച 51 കാരന്‍ അറസ്റ്റില്‍. അസമിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടെ സംസ്‌കാരം ബന്ധുക്കള്‍ നടത്തിയിരുന്നു. സംസ്‌കരിച്ച കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

അകാന്‍ സൈക്കിയ എന്ന 51 കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇയാളെ പിടികൂടി മത്സ്യത്തൊഴിലാളികള്‍ തന്നെ പൊലീസിനെ ഏല്‍പ്പിച്ചു. ലൈംഗിക വൈകൃതമുളള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. 

മെയ് 18ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തൊട്ടുമുന്‍പത്തെ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചത്.അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിക്ക് പങ്കുളളതായി ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. 51 കാരന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ഉയരുനന് ആരോപണം. 

പ്രതി അറസ്റ്റിലായതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കുറ്റകൃത്യം ചെയ്തതായി പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. ആത്മഹത്യ പ്രേരണ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറയുന്നു.