ലോക് ഡൗണിനു ശേഷം ബേബി ബൂം: അമേരിക്കയിൽ മാത്രം വിപരീതം

single-img
21 May 2020

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന് ശേഷം ബേബി ബൂം ആയിരിക്കുെമന്നായിരുന്നു പഠനറിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തു വന്നത്.  എന്നാല്‍, അമേരിക്കയില്‍ നവജാതരുടെ എണ്ണത്തില്‍ 35 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ഉള്ളതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

യുഎന്നിൻ്റെ പഠനമനുസരിച്ച് ലോകത്ത് ലോക് ഡൗണിനു ശേഷം ജനന നിരക്കില്‍ വന്‍വര്‍ദ്ധനയെന്നായിരുന്നു റിപ്പോര്‍ട്ടുകൾ പുറത്തുവന്നത്. എന്നാൽ കോവിഡ് വൻ നാശം വിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിൽ ജനന നിരക്കിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം നല്‍കിയ 99 ശതമാനത്തിലധികം ജനനസര്‍ട്ടിഫിക്കറ്റുകളുടെ വിശകലനറിപ്പോര്‍ട്ട് അടിസഥാനമാക്കിയാണ് വിലയിരുത്തല്‍.

ഇന്ത്യയിലും ബേബി ബൂം ഉണ്ടാകുമെന്നായിരുന്നു പഠനങ്ങള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ലഭിക്കുന്നതിനുള്ള സാഹചര്യമില്ലാത്തതാണ് ബേബി ബൂമിന് കാരണമായി വിലയിരുത്തുന്നത്.