കൊ​റോ​ണ​ മൂലം പ​ല രാ​ജ്യ​ങ്ങ​ളും പെ​ടാ​പ്പാ​ട് പെ​ടു​മ്പോൾ നിങ്ങൾ ലോകത്തിനു മാതൃകയാണ്: കെ.​കെ. ഷൈ​ല​ജയെ അ​ഭി​ന​ന്ദി​ച്ച് റെ​നി​ൽ വി​ക്ര​മ​സിം​ഗെ

single-img
20 May 2020

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജയെ അ​ഭി​ന​ന്ദി​ച്ച് ശ്രീ​ല​ങ്ക​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി റെ​നി​ൽ വി​ക്ര​മ​സിം​ഗെ രംഗത്ത്. മെ​യ് 18ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ലാ​ണ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്ന​തി​ന് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യ നി​ങ്ങ​ൾ മാ​തൃ​ക​യാ​യെ​ന്ന് വി​ക്ര​മ​സിം​ഗെ ക​ത്തി​ൽ ചൂണ്ടിക്കാണിക്കുന്നു.

`കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ളം മാ​തൃ​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​കാ​രും വ​ള​ണ്ടി​യ​ർ​മാ​രും അ​ട​ങ്ങു​ന്ന​വ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ​ത് ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ക്കാം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റേത്´-  ക​ത്തി​ൽ പ​റ​യു​ന്നു.

3.5 കോ​ടി ജ​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ നാ​ലു​പേ​ർ മാ​ത്ര​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പ്ര​ത്യേ​കി​ച്ചും കൊ​റോ​ണ​യെ നി​യ​ന്ത്രി​ക്കാ​ൻ പ​ല രാ​ജ്യ​ങ്ങ​ളും ഇ​പ്പോ​ഴും പെ​ടാ​പ്പാ​ട് പെ​ടു​മ്പോൾ നി​ങ്ങ​ളു​ടെ നേ​തൃ​ത്വം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നുവെന്നും വി​ക്ര​മ​സിം​ഗെ കൂട്ടിച്ചേർത്തു?.