മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും; എത്തുന്നത് ദൃശ്യം 2

single-img
20 May 2020

ഇന്നേവരെ ഇറങ്ങിയതിൽ ലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ദൃശ്യം സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയുടെ അടുത്ത ഭാഗം ലോക്ക്ഡൗണിന് ശേഷം ആയിരിക്കും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നിർമ്മാതാവായ ആന്റണി പെരുമ്പാവൂരാണ് ഈ വിവരം അറിയിച്ചത്.

രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അപ്പോൾ ഉണ്ടാകുന്ന സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് സൂചന. കേരളത്തില്‍ തന്നെ പൂർണ്ണമായി 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും സിനിമ ഒരുക്കുക.

2013ലായിരുന്നു ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ദൃശ്യം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പുലിമുരുകന് മുൻപ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു . ഈ സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു.