ഇനിമുതൽ മാഹിയിൽ നിന്നും മദ്യം മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് ഉള്ളവർക്ക് മാത്രം; ഉത്തരവ് ഇറങ്ങി

single-img
20 May 2020

കേരളത്തിൽ നിന്നും ഇനി ആർക്കും മാഹിയിലെത്തി മദ്യം വാങ്ങിക്കാനാവില്ല. കാരണം മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തിലാവട്ടെ മദ്യവില്‍പ്പന ഈ വരുന്ന ശനിയാഴ്ച തുടങ്ങും. അടുത്ത രണ്ടു ദിവസങ്ങളിലായി ആപ്പിന്റെ ട്രയല്‍ റണ്‍ നടക്കും. ബെവ്ക്യൂ എന്ന പേരാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന് നൽകിയിരിക്കുന്നത്. ഇതിനായി തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്റെ ആദ്യഘട്ട ട്രയല്‍ വിജയമായിരുന്നു. നിലവിൽ ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റും വിജയകരമായി പൂര്‍ത്തിയാക്കി.