കെഎസ്ആർടിസി നിരത്തിലിറങ്ങി: ബസിൽ മാസ്ക് നിർബന്ധം

single-img
20 May 2020

കെ​എ​സ്ആ​ർ​ടി​സി ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ൾ സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. മു​ൻ​വാ​തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങ​ണം.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബ​സി​ല്‍ മൊ​ത്തം സീ​റ്റി​ന്‍റെ പ​കു​തി യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കു. ടി​ക്ക​റ്റ് പു​തി​യ നി​ര​ക്കി​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ബസിൽ യാത്രചെയ്യുവാനെത്തുന്നവർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ശു​ചി​യാ​ക്കി​യ ശേ​ഷ​മേ ബ​സി​ന​ക​ത്ത് പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളു. ഓ​ർ​ഡി​ന​റി​യാ​യി മാ​ത്ര​മേ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളു.