കേരളത്തിൽ ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല

single-img
20 May 2020

കേരളത്തിൽ ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . അഞ്ച് പേർക്ക് വൈറസ് ബാധ ഭേദമായി. പാലക്കാട് ജില്ലയിൽ ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം – 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം – രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതംഎന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്ര 8, തമിഴ്‌നാട് 3, കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്.

രോഗത്തിൽ നിന്നും മുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ; തൃശ്ശൂർ- 2, കണ്ണൂർ, വയനാട്, കാസർകോട് – ഒന്നു വീതം എന്നിങ്ങനെയാണ്. അതേസമയം കേരളത്തിൽ പുതിയ ഹോട്ട് സ്പോട്ടില്ല. എന്നാൽ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വരും നാളുകളിൽ ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനമാകെ നിയന്ത്രണങ്ങൾ കർശനമാക്കേണ്ടിവരും. വിദേശങ്ങളിൽ നിന്നും പ്രവാസികൾ വന്നതോടെയാണ് എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.