കുവൈറ്റില്‍ 804 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 261 പേർ ഇന്ത്യക്കാർ

single-img
20 May 2020

കുവൈറ്റിൽ ഇന്ന് 804 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടുകൂടി രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 17568 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 261 പേർ ഇന്ത്യക്കാർ ആണ്. ഇതോടുകൂടി കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5667 ആയി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മലയാളി ഉൾപ്പെടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. കണ്ണൂർ ജില്ലയിലെ മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് (51) ആണ് മരിച്ചത്. രാജ്യത്തെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 124 ആയി ഉയരുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട എല്ലാവര്ക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. ഇന്നത്തെരോഗികളിൽ 339 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ് എന്ന പ്രത്യേകതയും ഉണ്ട്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 126 പേർക്കും അഹമ്മദിയിൽ നിന്നുള്ള 207 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 46 പേർക്കും ജഹറയിൽ നിന്നുള്ള 86 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.