തമിഴ്‌നാട്ടിൽ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 743 പേര്‍ക്ക്; രോഗബാധിതരുടെ ആകെ എണ്ണം 13191

single-img
20 May 2020

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 743 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തലസ്ഥാനമായ ചെന്നൈയില്‍ മാത്രം 557 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 13191 ആയി ഉയർന്നു. ഇതോടൊപ്പം രോഗബാധയാൽ ഇന്ന് 3 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 87 ആയി വർദ്ധിക്കുകയും ചെയ്തത് ആശങ്ക വളർത്തുകയാണ്.

ഓരോ ദിവസത്തിലും ശരാശരി 500 പുതിയ രോഗികള്‍ എന്ന നിലയിലാണ് തമിഴ്‌നാട്ടില്‍ മേയ് ഒന്ന് മുതല്‍ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത്. കഴിഞ്ഞ മാസം 30 വരെ 2323 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കേരളത്തിനും ആശങ്കയായി സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന തിരുനല്‍വേലി ജില്ലയില്‍ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി കൂടിയിട്ടുണ്ട്.