മുഖ്യമന്ത്രി ഓരോ ദിവസത്തെയും തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര നിര്‍ദേശം അവഗണിച്ച്: കെ സുരേന്ദ്രന്‍

single-img
20 May 2020

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ദിവസവും എടുക്കുന്ന ഓരോ തീരുമാനങ്ങളും കേന്ദ്ര നിര്‍ദേശം മറികടന്നുകൊണ്ടാണെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ സര്‍ക്കാര്‍ വിവേകപൂര്‍വമല്ല പെരുമാറുന്നത്.

സംസ്ഥാനത്തെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാരിനെ മറികടന്നാണ് സംസ്ഥാന തീരുമാനം ഉണ്ടായത്. അതേപോലെ തന്നെവാസികളുടെ തിരിച്ചുവരവിന്റെ കാര്യത്തില്‍ കേന്ദ്രം എന്ത് നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. നിലവിൽ ശ്രമിക് ട്രെയിനിനായി സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.