എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

single-img
20 May 2020

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷനടത്താന്‍ കേന്ദ്രം ഇപ്പോൾ അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ശക്തമായ ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്.

പരീക്ഷ നടത്താൻ കേന്ദ്രം നൽകിയ പ്രധാന ഉപാധികൾ ഇവയാണ്:

  1. കൊറോണ ബാധിത കണ്ടെയ്‌ന്മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കാനാകില്ല.
  2. സ്‌കൂളിൽ എത്തുന്ന അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണം.
  3. പരീക്ഷ നടത്തുന്ന കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ സംസ്ഥാന സർക്കാരുകൾ ഒരുക്കണം.

4.പരീക്ഷ നടക്കുന്നകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം.

5.വിവിധ സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ക്ക് അനുസൃതമായി പരീക്ഷാതിയതികളില്‍ വ്യത്യാസമുണ്ടായിരിക്കും.

  1. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക ബസുകള്‍
    ഒരുക്കിക്കൊടുക്കണം.