കൊറോണ മാറ്റിമറിച്ച ലോകം: വിഡിയോ കോളിലൂടെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

single-img
20 May 2020

കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോക രാജ്യങ്ങൾ പലതും ലോക് ഡൗണിലാണ്. ലമാക് ഡൗൺ കാലത്ത് വിചിത്രമായ പല വാർത്തകളും ജനങ്ങളിൽ എത്തുന്നുണ്ട്. അതിലൊന്നാണ് വീ​ഡി​യോ കോ​ളിലൂടെ സിങ്കപ്പൂർ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 

വീ​ഡി​യോ കോ​ള്‍ ആ​പ്ലി​ക്കേ​ഷ​നാ​യ സൂ​മി​ലൂ​ടെ ആ​ദ്യ​മാ​യി വ​ധ​ശി​ക്ഷ വി​ധി​ച്ച് സിം​ഗ​പ്പൂർ കോടതി പുതിയ ചരിത്രത്തിനു തുടക്കമിട്ടു. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ പു​നി​ത​ന്‍ ഗ​ണേ​ശ​നെ(37)​യാ​ണ് വ​ധശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. മ​ലേ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി​ക​ള്‍ സൂം ​ആ​പ്പ് വ​ഴി ന​ട​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് സിം​ഗപ്പൂ​രി​ലെ പ​ല കോ​ട​തി വി​ചാ​ര​ണ​ക​ളും മാ​റ്റിവ​ച്ചി​രി​ക്കു​ക​യാ​ണ്.