അമരമാകണം എൻ്റെ രാഷ്ട്രം: ഗണഗീത മത്സരത്തിൽ ഗണഗീതം പാടി ആശംസയർപ്പിച്ച് എപി അബ്ദുള്ളക്കുട്ടി

single-img
20 May 2020

ഗണഗീതമത്സരത്തിൽ ഗഗീതമാലപിച്ച് ആശംസയർപ്പിച്ച് എപി അബ്ദുള്ളക്കുട്ടി. കാരുണ്യം ഗ്രാമ സേവാകേന്ദ്രം നടത്തിയ ഗണഗീത മത്സരത്തിനാണ് ആശംസ നേർന്നുകൊണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്‌ദുള്ള കുട്ടി ഗണഗീതമാലപിച്ചത്. 

അമരമാകണം എൻ്റെ രാഷ്ട്രം എന്ന ഗാനമാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിലൂടെ ആലപിച്ച് ആശംസനേർന്നത്. 2019 ജൂൺ മാസത്തിലാണ് എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശം.

കാരുണ്യം ഗ്രാമ സേവാകേന്ദ്രം നടത്തിയ ഗണഗീത മത്സരത്തിന് ആശംസ നേർന്നുകൊണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്‌ദുള്ള കുട്ടി

Posted by Karunyam Gramasevakedram on Monday, May 18, 2020

മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. രണ്ട് തവണ ലോക്‌സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് നിയമസഭാ എംഎൽഎയാകുകയുമായിരുന്നു.