വിശാഖപട്ടണം വിഷ വാതക ദുരന്തം; എൽ.ജി കമ്പനി അൻപത് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

single-img
19 May 2020

കഴിഞ്ഞ മാസം നടന്ന വിശാഖപട്ടണം വിഷവാതകദുരന്തത്തിന് കാരണമായ എൽജി കമ്പനി അൻപത് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാൻ സാധിക്കില്ല എന്ന് സുപ്രീംകോടതി. അൻപത് കോടി രൂപ കെട്ടിവയ്ക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽജി കമ്പനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

പ്രസ്തുത കേസിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഹർജിയിൽ ദേശീയ ഗ്രീൻ ട്രൈബ്യൂണലിന് നോട്ടീസ് അയക്കാനും വിസമ്മതിച്ചു. ഉടമസ്ഥരായ എൽജി പോളിമര്‍ കമ്പനിയുടെ ഭാഗത്തുണ്ടായ ഗുരുതരപിഴവാണ് ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ.

ദുരന്തം നടന്ന ഉടൻ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണൽ 50 കോടി രൂപ കെട്ടിവെക്കാൻ എൽജി കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു. ദുരന്തത്തിൽ 11 പേരാണ് വിശാഖപട്ടണത്ത് മരിച്ചത്.