ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുന്നുവെന്നുവെന്ന് ഇന്ത്യക്കാരൻ: ജോലി മതിയാക്കി നാട്ടിലേക്ക് പൊയ്ക്കോളാനാവശ്യപ്പെട്ട് യുഎഇ

single-img
19 May 2020

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുകയാണെന്ന വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യാക്കാരന് ജോലി നഷ്ടപ്പെട്ടു. യു.എ.ഇയിൽ ജോലി ചെയ്തിരുന്ന ഇയാളെ കമ്പനി പിരിച്ചു വിടുകയായിരുന്നു. മൈനിങ് കമ്പനിയില്‍ ജീവനക്കാരനായ ബ്രിജ്കിഷോര്‍ ഗുപ്തയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

ഇന്ത്യന്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നവരാണെന്ന ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയതിനാണ് നടപടി ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.  ബീഹാറിലെ ഛപ്ര സ്വദേശിയാണ് ഗുപ്ത. റാസല്‍ഖൈമയിലെ സ്റ്റെവിന്‍ റോക്ക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. നേരത്തെ ഡല്‍ഹി കലാപം ദൈവിക നീതിയാണെന്ന് ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു. നിരന്തരം ഇസ്ലാമോഫോബിയ നിറഞ്ഞ പോസ്റ്റുകള്‍ ഇടുന്നതിനാണ് നപടി.

ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ടതിന്‍െ്‌റ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. സമാനമായ സാഹചര്യത്തില്‍ മൂന്ന് ഇന്ത്യക്കാരെക്കൂടി ഈ മാസം യു.എ.ഇയില്‍ നിന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.