വെളിയില്‍ മഴയും മൂടികെട്ടിയ അന്തരീക്ഷവും; എനിക്കുറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തും: സണ്ണി ലിയോൺ

single-img
19 May 2020

സ്വന്തം മക്കൾക്കൊപ്പം വീട്ടിലെ ജനലരികിൽ നിൽക്കുന്ന സണ്ണിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയായ ഇൻസ്റ്റാ​ഗ്രാമിലാണ് സണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്.“ വെളിയിൽ മഴയും മൂടികെട്ടിയ അന്തരീക്ഷവുമാണ്, എന്നാൽ എനിക്കുറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തുമെന്ന്,” എന്ന് പ്രതീക്ഷാ നിർഭരമായ കുറിപ്പും ചിത്രത്തിനൊപ്പം സണ്ണി ലിയോൺ എഴുതുന്നു.

ഈ ലോക്ക്‌ഡൗണിൽ നേരത്തെ തന്നെ ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കാനും സണ്ണി ലിയോൺ സമയം കണ്ടെത്തിയിരുന്നു.