മുസ്ലീം ലീഗിനു മതേതര മുഖം നൽകിയ രാധികാ വാസുദേവനെ ഒടുവിൽ ലോകമറിഞ്ഞു: ഞെട്ടി ലീഗ് നേതൃത്വം

single-img
19 May 2020

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുസ്ലീം ലീഗിന്റെ സൈബർ പ്രവർത്തകർ അവരുടെ സാമുദായിക രാഷ്ട്രീയത്തിന് വലിയ പിന്തുണ എന്ന രീതിയിൽ ഉയർത്തിക്കാട്ടിയ ഫേസ്ബുക്ക് പ്രൊഫെെലായിരുന്നു രാധിക വാസുദേവൻ. ലീഗ് രാഷ്ട്രീയത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി അണികൾ ഉയർത്തിക്കാട്ടുന്നത് രാധിക വാസുദേവൻ എന്ന ഫേസ്ബുക്ക് പ്രൊഫെെലായിരുന്നു. ലീഗ് രാഷ്ട്രീയത്തെ ഒരു ഹിന്ദു പെൺകുട്ടി പോലും അംഗീകരിക്കുന്നു എന്ന ധ്വനിയിൽ സൈബർ പോരാളികൾ ഈ പ്രൊഫെെലിനെ പിന്തുടരുകയായിരുന്നു. 

എന്നാൽ കഴിഞ്ഞ ദിവസം രാധിക വാസുദേവൻ്റെ യഥാർത്ഥ കഥ പുറത്തു വന്നു. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിൽ 2016 ൽ വിദ്യാർഥി ആയിരുന്ന ഉമാസ എന്ന ശ്രീലങ്കൻ പെൺകുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ‘രാധിക വാസുദേവൻ’ എന്ന അക്കൗണ്ട് പ്രവർത്തിക്കുന്നത്.. ചിരിച്ചു നിൽക്കുന്ന ഉമാസയുടെ ചിത്രങ്ങളിൽ കെഎംസിസി യുടെയും ch സെന്റർ ന്റെയും ഫ്രെയിം വെച്ച് സൈബറിൽ വലിയ പ്രചാരണമാണ് ലീഗ് അണികൾ നടത്തിയത്. 

ആ അക്കൗണ്ടിൽ ഷെയർ ചെയ്ത ഒരു ഫോട്ടോയിൽ ശ്രീലങ്കൻ ലുക്കുള്ള ചില പെൺകുട്ടികളെ കണ്ടപ്പോൾ അതിനു പിറകേ വച്ചുപിടിച്ച ഫേസ്ബുക്ക് ഉപയോക്താനക്കളാണ് സത്യം പുറത്തു കൊണ്ടുവന്നത്. ഗ്രിഫിത്ത് ശ്രീലങ്കൻ അസോസിയേഷൻ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നാണ് ‘രാധിക വാസുദേവൻ’ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിലെ യഥാർത്ഥ ആളെ കണ്ടെത്തിയത്.

റംസാൻ മാസവും ലീഗിന്റെ രാധിക വാസുദേവനും.. !!ഏതാനും ആഴ്ചകളായി ലീഗിന്റെ സൈബർ പ്രവർത്തകർ അവരുടെ സാമുദായിക രാഷ്ട്രീയത്തിന്…

Posted by Vipinraj Maloram on Monday, May 18, 2020