വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് ബെംഗളൂരുവില്‍ നിന്ന് നോണ്‍ എസി ട്രെയിന്‍

single-img
19 May 2020

സംസ്ഥാനത്തേക്ക് ബെംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ നോണ്‍ എസി ചെയര്‍ കാര്‍ സര്‍വീസ് നടത്തും. അതേപോലെ കേരളത്തിലേക്കുള്ള നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ഇതിലേക്ക് യാത്രക്കാരുടെ 1304 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ ട്രെയിനില്‍974 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇനിമുതല്‍ കര്‍ണാടകയില്‍ ഇനി മുതല്‍ ചുവപ്പ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ എന്നിവ ഇല്ല. ഇത്തരത്തില്‍ സോണ്‍ തിരിക്കല്‍ ഇനിയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് പകരമായി കര്‍ശനമായി നിരീക്ഷിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളാക്കി മാറ്റി.

ജില്ലകള്‍ തിരിച്ചുള്ള സോണുകളുടെ വര്‍ഗ്ഗീകരണം ഇനി നിലനില്‍ക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ.സുധാകര്‍ പറഞ്ഞു. ധാരാളം കേസുകളുള്ള ചെറിയ പ്രദേശങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ താലൂക്കുകളെ കണ്ടെയ്ന്‍ മെന്റ് സോണുകളായി തരംതിരിക്കുന്നതിനെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.