ബിവറേജസ് തുറക്കുന്നതിലൂടെ കേരളം നാളെ മുതല്‍ മദ്യശാലയായി മാറും: മുല്ലപ്പള്ളി

single-img
19 May 2020

ബിവറേജസ് തുറക്കുന്നതിലൂടെ കേരളം നാളെ മുതല്‍ മദ്യശാലയായി മാറുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്ക് ഡൌണ്‍ കാരണം പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതി ദയനീയമായി പരാജയപ്പെട്ടുവെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബുദ്ധിമുട്ടുകള്‍
അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതി ദയനീയമായി പരാജയപ്പെട്ടു.

ഇരു സര്‍ക്കാരുകള്‍ക്കും ദുരിതകാലം കൊയ്ത്തു കാലമാണ്. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതും ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ചതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ വൈദ്യുതി നിരക്കില്‍ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വൈദ്യുതി ഓഫീസുകളിലിരുന്നു കൊണ്ട് കുറെ ഉദ്യോഗസ്ഥന്‍മാര്‍ തങ്ങളുടെ ഇഷ്ടാനുസരണം ഇടുന്ന നിരക്കാണ് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്നത്. സര്‍ക്കാരിന് ഈ കാര്യങ്ങള്‍ ഒന്നിലും ഒരു വ്യക്തതയുമില്ല അന്നും മുല്ലപ്പള്ളി പറയുന്നു.