കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍

single-img
19 May 2020

കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍- 5 , മലപ്പുറം- 3, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലായി ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ എല്ലാവരും സംസ്ഥാനത്തിന്റെ പുറത്തു നിന്ന് വന്നവരാണ്. അതേസമയം ആര്‍ക്കും രോഗം ഭേദമായിട്ടില്ല.

രോഗബാധിതരില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ എട്ട് പേരാണ്. അതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്.